മാംസ്യാഹാരം കഴിക്കുന്നവർ ഏറെ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് മത്തി, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. കുഞ്ഞൻ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ മത്തിയ്‌ക്ക് ഉണ്ട്. മൽസ്യ വിഭവങ്ങളിൽ ഗുണഗണങ്ങൾ ഏറെ കൂടുതലാണ് മത്തിക്ക്. എന്തൊക്കെയാണ് മത്തിയെ മറ്റു മത്സ്യങ്ങളില് നിന്നും വേറിട്ടു നിർത്തുന്നത്? സ്ഥിരമായി കഴിക്കാൻ പറ്റിയ ഒരു മത്സ്യമാണ് മത്തി.ചാള , സാർഡൈൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി.
കറിവെയ്‌ക്കാനും, വറുക്കാനും ആണ് മത്തി ഉപയോഗിക്കുന്നത്. നല്ല കുടമ്പുളിയിട്ടു വെച്ചാൽ എല്ലാവരും ഇഷ്ടം പോലെ കഴിക്കും. മത്തിയുടെ മുള്ളിനും ഏറെ ഗുണങ്ങൾ ഉണ്ട് എന്നതാണ് മത്തിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ചിലർക്ക് മത്തിയുടെ ഉളുമ്പ് മണം തീരെ ഇഷ്ടമല്ല, എന്നാൽ അങ്ങനെ ഉള്ളവരും നല്ല വൃത്തിയാക്കിയ മത്തി കറിവെച്ചാലോ അല്ലെങ്കിൽ വറുത്ത് കഴിഞ്ഞാലോ ധാരാളം കഴിക്കും. സ്വാദിലും ഏറെ മുന്നിൽ ആണ് മത്തി.
മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ് തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന് അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. 1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്. ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട് 11,606 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന് കണ്ടെത്തുകയായിരുന്നു.
മത്തി പോലെ, എണ്ണയുടെ അളവ് കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന് ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ് കേള്‍വിക്കുറവ്. എന്നാല്‍ ഈയൊരു കണ്ടെത്തല്‍, പ്രശ്‌നത്തെ ചിലപ്പോള്‍ പൂര്‍ണമായി ദൂരീകരിക്കാനും കുറഞ്ഞ പക്ഷം കേള്‍വിക്കുറവ് വരുന്നത് താമസിപ്പിക്കാനെങ്കിലും സഹായിക്കുമെന്നാണ് ലേഖികയും ബോസ്റ്റണിലെ പ്രമുഖ ഡോക്‌ടറുമായ ഷാരോണ്‍ ക്യൂരാന്‍ പറഞ്ഞത്. 2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
READ ALSO : ഇത്ര എളുപ്പത്തിലും രുചിയിലും ഒരു നാലുമണി പലഹാരമോ! ഈ പുതിയ റെസിപ്പി തീർച്ചയായും നിങ്ങളെ ഞെട്ടിക്കും.!!
പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ്. മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ മത്തി അല്‍പം മുന്‍പിലാണ്. അതുകൊണ്ട് തന്നെ രോഗസാധ്യത കുറയ്‌ക്കാൻ മത്തി കഴിക്കുന്നതിലൂടെ സാധിക്കും.വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, കാല്‍സ്യം, സെലെനിയം തുടങ്ങിയ നിരവധി വിറ്റാമിനുകള്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്.
കാല്‍സ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്. മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തടി കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. മത്സ്യം സ്ഥിരമായി കഴിക്കുന്നത് മൂലം നമ്മുടെ ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ മത്തി കഴിക്കുന്നത് മൂലം ഇല്ലാതാക്കുന്നു. മത്തി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള കൊളസ്‌ട്രോൾ കുറയ്‌ക്കപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു