പാമ്പുകടിയേറ്റ് മരിച്ചാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Tue, 24 Jan 2023
പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കാസർകോട് സ്വദേശി എ എസ് മുഹമ്മദ് അഷറഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വനം വകുപ്പിന് മതിയായ ഫണ്ടില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ ദുരന്തങ്ങൾ നോട്ടിഫൈ ചെയ്ത് ദുരന്തപ്രതികരണ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.