2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയും ജനതാദളും സഖ്യം ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. സഖ്യത്തിന്റെ ഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ ജെ.ഡി(എസ്) മേധാവി എച്ച്.ഡി. ദേവഗൗഡ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടതായി റിപ്പോർട്ട്. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1996, 1997 കാലഘട്ടങ്ങളിൽ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവ ഗൗഡ കർണാടകയിൽ അഞ്ച് ലോക് സഭാ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ, തുംകുരു, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ എന്നിവയാണ് ജെ.ഡി.എസ് ചോദിക്കുന്ന അഞ്ച് ലോക്സഭാ സീറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും വൃത്തങ്ങൾ അറിയിച്ചു.
ദേവഗൗഡയും മകൻ എച്ച്.ഡി കുമാരസ്വാമിയും ജെ.ഡി(എസ്) കക്ഷികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബി.ജെ.പിക്ക് നിർദേശം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യത നിഷേധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് ദേവഗൗഡ ജൂലൈയിൽ പറഞ്ഞിരുന്നു. തങ്ങൾ അഞ്ചോ ആറോ, മൂന്നോ, രണ്ടോ, ഒന്നോ സീറ്റുകൾ നേടിയാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ദേവഗൗഡ പറഞ്ഞിരുന്നു.
കർണാടകയിൽ ആകെ 28 ലോക്സഭാ മണ്ഡലങ്ങളുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റുകൾ നേടി. കോൺഗ്രസും ജെ.ഡി.എസും ഓരോ സീറ്റ് വീതം നേടി. ജെ.ഡി(എസ്) കോട്ടയായ ഹാസനിൽ ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല് രേവണ്ണ വിജയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം