ഉത്തർപ്രദേശിലെ ഘോസിയിൽ സമാജ്വാദി പാർട്ടി മുന്നിൽ. 8500ലധികം വോട്ടുകൾക്കാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിങ് മുന്നിട്ട് നിൽക്കുന്നത്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ചൗഹാൻ ജൂലൈയിൽ സമാജ്വാദി പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് ഘോസിയിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
ബി.ജെ.പിയിൽ തിരിച്ചെത്തിയ ചൗഹാനെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി രംഗത്തിറക്കിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പിൽ 22,216 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർത്ഥി രാജ്ഭാറിനെ തോൽപ്പിച്ചാണ് ചൗഹാൻ സീറ്റ് നേടിയത്
ഇത്തവണ ചൗഹാനെ എൻ.ഡി.എയുടെ ഭാഗമായ അപനാ ദൾ, നിർബൽ ഇന്ത്യൻ ശോശിത്, ഹമാരാ ആം ദൾ പാർട്ടി, സുഹേൽദേവ് സമാജ് പാർട്ടി എന്നീ പാർട്ടികൾ പിന്തുണച്ചിരുന്നു.
മറുവശത്ത്, ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ കോൺഗ്രസ്, സി.പി.ഐ.എം. സി.പി.ഐ, ആർ.എൽ.ഡി, എ.എ.പി, സി.പി.ഐ(എം.എൽ)-ലിബറേഷൻ, സുഹേൽദേവ് സ്വാഭിമാൻ പാർട്ടി എന്നിവർ സുധാകർ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം