ന്യൂഡൽഹി : കാമറൂണിൽ 12 കുട്ടികളുടെ മരണത്തിനു കാരണമായ വ്യാജ ചുമ മരുന്ന് ഇന്ത്യയിൽനിന്നുള്ളതെന്നു സംശയം. കാമറൂൺ സർക്കാർ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. മധ്യപ്രദേശ് ആസ്ഥാനമായ റെയ്മൻ ലാബ്സിന്റെ ലൈസൻസ് നമ്പർ പതിച്ച മരുന്നുകൾ കുട്ടികൾ ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ, കമ്പനി ഇതു നിഷേധിച്ചു. റെയ്മൻ ലാബ്സിന്റെ നമ്പർ ഉപയോഗിച്ചു വ്യാജമരുന്ന് കയറ്റുമതി ചെയ്തിരിക്കാമെന്നാണു സംശയം.
കാമറൂണിലേക്കു മരുന്ന് ഔദ്യോഗികമായി ഇറക്കുമതി ചെയ്തിട്ടില്ലെന്നും കള്ളക്കടത്തിലൂടെ എത്തിയതാകാമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. യുകെ കമ്പനിയുടെ പേരിലായിരുന്നു വിതരണം.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
ലൈബീരിയയിലും മാർഷൽ ദ്വീപിലും മായം കലർന്ന ഇന്ത്യൻ ചുമ മരുന്നുകളുടെ വിതരണം കണ്ടെത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള ചുമ മരുന്ന് കഴിച്ച് ഗാംബിയയിൽ 60 മരണവും ഉസ്ബെക്കിസ്ഥാനിൽ 20 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം