തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

2 youth killed during jallikattu festival in  tamil Nadu
 

ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തിൽ രണ്ട് മരണം. മധുര പാലമേട്ടിലും ട്രിച്ചി സൂരിയൂരിലുമാണ് കാളയുടെ കുത്തേറ്റ് മരണം സംഭവിച്ചത്. 

 ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. അ​ടി​വ​യ​റ്റി​ല്‍ കാ​ള​യു​ടെ കു​ത്തേ​റ്റ ഇ​യാ​ള്‍ ജെ​ല്ലി​​ക്കെ​ട്ട് ന​ട​ക്കു​ന്ന ക​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് മു​മ്പ് ഏ​ഴ് കാ​ള​ക​ളെ അ​ര​വി​ന്ദ് മെ​രു​ക്കി​യി​രു​ന്നു. എ​ട്ടാ​മ​ത്തെ കാ​ള പു​റ​ത്തേ​യ്ക്ക് വ​ന്ന​യു​ട​നെ ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ല​മേ​ട് ജെ​ല്ലി​ക്കെ​ട്ടി​നി​ടെ 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​വ​ണി​യ​പു​രം ജെ​ല്ലി​​ക്കെ​ട്ടി​ല്‍ 75 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അതിൽ കാളപ്പോരുകാരും കാളകളുടെ ഉടമകളും കാണികളും പൊലീസുകാരും ഉൾപ്പെടും. ആരുടേയും നില ഗുരുതരമല്ല.