ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു; സംഭവം ഉത്തരാഖണ്ഡിൽ

google news
thunder

ഉത്തരകാശി: ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു. ഇന്നലെയാണ് സംഭവം. ഉത്തരകാശി ജില്ലയിലെ കമർ ഗ്രാമത്തിലെ വന മേഖലയിലാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഇടിമിന്നലേറ്റ് പച്ച മരത്തിന്‍റെ പുറംതൊലി പൊളിഞ്ഞു പോകുന്നതിന്‍റെ ദൃശ്യം ഗ്രാമവാസികള്‍ പുറത്ത് വിട്ടു.

 മരത്തിന് ചുറ്റം മേഞ്ഞിരുന്ന ആടുകള്‍ക്കും ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ആടുകള്‍ ചത്തതോടെ കനത്ത നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായിരിക്കുന്നത് . ദില്ലി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. 

Tags