രാജ്യത്ത് 5G സേവനങ്ങള്‍ ഒക്ടോബറില്‍

5g
 രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും.കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. 'രാജ്യത്തുടനീളം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ടെലികോം മേഖലയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ലേലം അവസാനിച്ചു. ഇന്ന് ഞങ്ങളുടെ കമ്മിറ്റി സ്പെക്ട്രം വിഹിതത്തിന് അംഗീകാരം നല്‍കുന്നതിന് ഒരു യോഗം ചേര്‍ന്നിരുന്നു. ഒരുപക്ഷേ ഓഗസ്റ്റ് 10നകം സ്പെക്ട്രം അനുവദിക്കാന്‍ സാധിക്കും. 5ജി എത്തിയാലും ഇന്ത്യന്‍ ടെലികോം മേഖല ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നായി തുടരുമെന്നും മന്ത്രി പറഞ്ഞു.ഒക്ടോബറില്‍ 5ജി പുറത്തിറക്കാന്‍ കഴിയും' എന്ന്  അശ്വിനി വൈഷ്ണവ് പറഞ്ഞു.

 ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ 25-30 ശതമാനത്തോളം മൊബൈല്‍ ഫോണുകളിലും 5ജി സേവനങ്ങള്‍ ലഭ്യമാണ്. എല്ലാ വര്‍ഷവും 5ജി ഫോണുകളുടെ വില കുറയുന്നതായി കാണാം. ഒരു വര്‍ഷത്തിനിടയില്‍ ഭൂരിഭാഗം ഫോണുകളും 5ജി സേവനങ്ങളിലേയ്ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. വികിരണം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ മന്ത്രി നിഷേധിച്ചു.