'മോദി ഹഠാവോ ദേശ് ബച്ചാവോ' പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേര്‍ അറസ്റ്റില്‍

google news
poster against modi

ന്യൂ ഡല്‍ഹി: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേര്‍ അറസ്റ്റില്‍. അഹമ്മദാബാദ് നഗരത്തിന്റെ വിവിധയിടങ്ങളിലാണ് 'മോദി ഹഠാവോ ദേശ് ബച്ചാവോ' എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടി നടത്തുന്ന ക്യാംപയ്‌നിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ആംആദ്മി പാര്‍ട്ടി പ്രതികരണവുമായി രംഗത്തെത്തി. അറസ്റ്റിലായവര്‍ എല്ലാം പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ ഇസുദാന്‍ ഗഡ് വി പറഞ്ഞു.

Tags