ഭീകരബന്ധമെന്ന് ആരോപണം; കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസറെ പുറത്താക്കി

r
 

ശ്രീ​​ന​​ഗ​​ർ: ഭീ​​ക​​ര​​ബ​​ന്ധമുണ്ടെന്ന് തെ​​ളി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​ഷ്മീ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​ഫ​​സ​​ർ അ​​ട​​ക്കം മൂ​​ന്നു പേ​​രെ പി​​രി​​ച്ചു​​വി​​ട്ടു. അ​​ൽ​​താ​​ഫ് ഹു​​സൈ​​ൻ പ​​ണ്ഡി​​റ്റ് ആ​​ണു പി​​രി​​ച്ചു​​വി​​ട​​പ്പെ​​ട്ട പ്ര​​ഫ​​സ​​ർ. കെ​​മി​​സ്ട്രി പ്ര​​ഫ​​സ​​റാ​​യ ഇ​​യാ​​ൾ​​ക്കു ജ​​മാ​​ത്-​​ഇ-​​ഇ​​സ്‌​​ലാം എ​​ന്ന സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു കണ്ടെത്തുകയും ചെയ്തു.

1993ൽ ഇ​​യാ​​ൾ പാ​​ക്കി​​സ്ഥാ​​നി​​ൽ എത്തി പ​​രി​​ശീ​​ല​​നം നേ​​ടു​​ക​​യും ജെ​​കെ​​എ​​ൽ​​എ​​ഫി​​ൽ സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​ന്നീ​​ട് ജ​​മാ​​ത്-​​ഇ-​​ഇ​​സ്‌​​ലാ​​മി​​ന്‍റെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി. 2015ൽ ​​ഹു​​സൈ​​ൻ പ​​ണ്ഡി​​റ്റ് കാ​​ഷ്മീ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​മാ​​യി. പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്കു പ്രോത്സ​​ഹി​​പ്പി​​ച്ചതായും കണ്ടെത്തിയിട്ടുണ്ട്.