അയല്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു, എ​ന്നാ​ൽ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല: പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ

അയല്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു, എ​ന്നാ​ൽ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല: പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ
 

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​മാ​യി ന​ല്ല അ​യ​ൽ​ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ. എ​ന്നാ​ൽ തീ​വ്ര​വാ​ദ​വും ശ​ത്രു​ത​യും അ​ക്ര​മ​വും ഇ​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആത്മാർഥമായ ചർച്ചയ്ക്കു തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവയ്ക്കു മറുപടി പറയുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

അയല്‍ക്കാരുമായി നല്ല ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഭീകരതയും അക്രമവുമില്ലാത്ത അനുകൂല സാഹചര്യം ഇതിനു അനിവാര്യമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

"പാക്കിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അനുകൂലമായ അന്തരീക്ഷം ഉണ്ടാകണം. അതാണ് ഞങ്ങളുടെ നിലപാട്."– അദ്ദേഹം വ്യക്തമാക്കി. 

 
ക​ഴി​ഞ്ഞ ആ​ഴ്ച യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ അ​റ​ബി​യ വാ​ർ​ത്താ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, ഇ​ന്ത്യ​യു​മാ​യു​ള്ള മൂ​ന്ന് യു​ദ്ധ​ങ്ങ​ൾ​ക്കു​ശേ​ഷം പാ​ക്കി​സ്ഥാ​ൻ പാ​ഠം പ​ഠി​ച്ചു​വെ​ന്നും ഇ​പ്പോ​ൾ ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഷെ​രീ​ഫ് പ​റ​ഞ്ഞി​രു​ന്നു.