കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 17 ന്

No Magic Wands Sonia Gandhi Ahead Of Congress Brainstorming Retreat
 

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 17 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 19 ന് ​വോ​ട്ടെ​ണ്ണ​ൽ. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ൺ​ഗ്ര​സ് ത​യാ​റെ​ടു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 22 ന് ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. സെ​പ്റ്റം​ബ​ര്‍ 24 മു​ത​ല്‍ 30 വ​രെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം.

പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ എ​ട്ടാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ​ത്രി​ക​ക​ളു​ടെ സൂ​ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് സോ​ണി​യ ഗാ​ന്ധി​യാ​ണ് ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​ത്.

നേരത്തെ സപ്തംബർ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ വിർച്വലായി ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാൻ തീരുമാനമായത്.
 
സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തിൽ ചേർന്നു. മറ്റ് ജനറൽ സെക്രട്ടറിമാർ, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഗുലാംനബി ആസാദ് പാർട്ടി വിട്ട ശേഷം ചേർന്ന യോഗം വെറും പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തിൽ ചർച്ചക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

 അതേസമയം, ഗുലാം നബിക്കു പിന്നാലെ കോൺഗ്രസ് വിട്ട് തെലങ്കാനയിൽനിന്നുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ എം.എ ഖാൻ. പാർട്ടിയെ നശിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തിയാണ് രാജി. മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയിച്ചില്ലെന്ന് ഖാൻ വിമർശിച്ചു.

കോൺഗ്രസ് തകരാൻ തുടങ്ങിയത് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായതിനു പിന്നാലെയാണ്. രാഹുലിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചത്. രാഹുൽ ഗാന്ധിയുടേത് വേറിട്ട ആലോചനകളാണ്. താഴേതട്ടു മുതൽ പാർട്ടിയിലെ ഒരു അംഗത്തിനും യോജിക്കാനാകാത്തതാണ് അവ-രാജിക്കു പിന്നാലെ എം.എ ഖാൻ ആരോപിച്ചു.