അ​ഴി​മ​തി ആ​രോ​പ​ണം: പ​ഞ്ചാ​ബ് ഭ​ക്ഷ്യ മ​ന്ത്രി രാ​ജി​വ​ച്ചു

Corruption Allegation: Punjab Food Minister Resigns
 

ന്യൂ​ഡ​ല്‍​ഹി: അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് പ​ഞ്ചാ​ബി​ലെ ഭ​ക്ഷ്യ മ​ന്ത്രി ഫൗ​ജ സിം​ഗ് സ​രാ​രി രാ​ജി​വ​ച്ചു. ക​രാ​റു​കാ​രി​ൽ​നി​ന്നും പ​ണം ത​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ സം​ഭാ​ഷ​ണം പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി. മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്‍ മ​ന്ത്രി​യു​ടെ രാ​ജി സ്വീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​റി​ല്‍ ഫൗ​ജ സിം​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സ​ഹാ​യി ടാ​ര്‍​സെം ലാ​ല്‍ ക​പൂ​റും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. ഗതാഗതത്തിനായി ഭക്ഷ്യധാന്യങ്ങൾ ലോഡുചെയ്യുമ്പോൾ കരാറുകാരിൽ നിന്ന് കമ്മീഷൻ തട്ടിയെടുക്കണമെന്നും അതിന്റെ ഒരു ഭാഗം ജില്ലാ ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കൺട്രോളർക്ക് നൽകണമെന്നും സരരിയുടേതെന്ന് പറയപ്പെടുന്ന ശബ്ദം ഓഡിയോ ടേപ്പിൽ പറയുന്നു.

സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് വൈ​റ​ലാ​യ​തു മു​ത​ൽ മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി മു​റ​വി​ളി ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ശ​ബ്ദ സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ഫൗ​ജ സിം​ഗ് പ​റ​യു​ന്ന​ത്.

ഭഗവന്ത് മാൻ മന്ത്രിസഭയിലെ അഴിമതി ആരോപണത്തിൽ സ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് സരാരി. നേരത്തെ 2022 മെയ് മാസത്തിൽ മാൻ തന്റെ ആരോഗ്യമന്ത്രി ഡോ.വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.