ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ഭക്ഷ്യ മന്ത്രി ഫൗജ സിംഗ് സരാരി രാജിവച്ചു. കരാറുകാരിൽനിന്നും പണം തട്ടുന്നതു സംബന്ധിച്ച് നടത്തിയ സംഭാഷണം പുറത്തായതിനു പിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഭഗവന്ത് മന് മന്ത്രിയുടെ രാജി സ്വീകരിച്ചു.
സെപ്റ്റംബറില്‍ ഫൗജ സിംഗും അദ്ദേഹത്തിന്റെ അടുത്ത സഹായി ടാര്‍സെം ലാല്‍ കപൂറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഗതാഗതത്തിനായി ഭക്ഷ്യധാന്യങ്ങൾ ലോഡുചെയ്യുമ്പോൾ കരാറുകാരിൽ നിന്ന് കമ്മീഷൻ തട്ടിയെടുക്കണമെന്നും അതിന്റെ ഒരു ഭാഗം ജില്ലാ ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കൺട്രോളർക്ക് നൽകണമെന്നും സരരിയുടേതെന്ന് പറയപ്പെടുന്ന ശബ്ദം ഓഡിയോ ടേപ്പിൽ പറയുന്നു.
സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതു മുതൽ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്ന് ഫൗജ സിംഗ് പറയുന്നത്.
ഭഗവന്ത് മാൻ മന്ത്രിസഭയിലെ അഴിമതി ആരോപണത്തിൽ സ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് സരാരി. നേരത്തെ 2022 മെയ് മാസത്തിൽ മാൻ തന്റെ ആരോഗ്യമന്ത്രി ഡോ.വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.