അ​ഞ്ജ​ലി സിം​ഗ് ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ല; പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

അ​ഞ്ജ​ലി സിം​ഗ് ലൈം​ഗീ​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ല; പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്
 

ന്യൂഡൽഹി: കാഞ്ചവാലയിൽ കാറിടിച്ചു കൊല്ലപ്പെട്ട യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മൗലാന ആസാദ് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് അഞ്ജലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ഉടൻ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

 
ഡ​ൽ​ഹി​യി​ലെ സു​ല്‍​ത്താ​ന്‍​പു​രി​ലെ കാ​ഞ്ച​വാ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഞ്ജ​ലി സിം​ഗ് എ​ന്ന 20കാ​രി​യാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് മു​ൻ​പ് നി​ധി എ​ന്ന സു​ഹൃ​ത്തു​മാ​യി ഒ​രു ഹോ​ട്ട​ലി​ലെ​ത്തി​യ അ​ഞ്ജ​ലി ഇ​വ​രു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​വ​ർ എ​ത്തി​യ ഹോ​ട്ട​ലി​ന്‍റെ മാ​നേ​ജ​രു​ടേ​താ​ണ് മൊ​ഴി.

വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി. ശേ​ഷം സ്കൂ​ട്ട​റി​ൽ ക​യ​റി യു​വ​തി​ക​ൾ പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ഴി​യി​ൽ വ​ച്ച് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ നി​ധി സ്ഥ​ല​ത്ത് നി​ന്നും ക‌​ട​ന്നു​ക​ള​ഞ്ഞു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ൽ കു​ടു​ങ്ങി​യ അ​ഞ്ജ​ലി​യെ 12 കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു. അ​ഞ്ജ​ലി​യു​ടെ കാ​ല്‍ കാ​റി​ന്‍റെ ആ​ക്‌​സി​ലി​ല്‍ കു​ടു​ങ്ങി​യ​താ​ണ് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ സു​ൽ​ത്താ​ൻ​പു​രി​ലെ കാ​ഞ്ച​വാ​ല​യി​ലാ​ണ് വ​സ്ത്ര​മെ​ല്ലാം കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ൽ അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ ഓ​ടി​ച്ചി​രു​ന്ന ദീ​പ​ക് ഖ​ന്ന (26), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മി​ത് ഖ​ന്ന (25), കൃ​ഷ്ണ​ൻ (27), മി​ഥു​ൻ (26), മ​നോ​ജ് മി​ത്ത​ൽ (27) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
 
 
അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.