'എന്നെ സ്പർശിക്കരുത്, ഞാനൊരു പു​രു​ഷ​നാ​ണ്'; സുവേന്ദു അധികാരിയുടെ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ

Don't Touch My Body. I'm Male": BJP Leader's Remark
 


ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി ന​ട​ത്തി​യ പ​രാ​മ​ർ​ശം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ​നി​താ പോ​ലീ​സു​കാ​രോ​ട് സു​വേ​ന്ദു ആ​ക്രോ​ശി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

"എ​ന്‍റെ ശ​രീ​ര​ത്തി​ൽ തൊ​ട​രു​ത്, നി​ങ്ങ​ൾ സ്ത്രീ​യാ​ണ്, ഞാ​ൻ പു​രു​ഷ​നാ​ണ്' എ​ന്നാ​ണ് സു​വേ​ന്ദു വ​നി​താ പോ​ലീ​സു​കാ​രോ​ട് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സു​വേ​ന്ദു​വി​നെ പ​രി​ഹ​സി​ച്ച് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്നോട് സംസാരിക്കാൻ പുരുഷ ഓഫീസർമാർ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഹാസ്റ്റിങ് ഏരിയയിലെ പൊലീസ് ട്രയ്‌നിങ് സ്‌കൂളിന് സമീപത്തുവെച്ചാണ് അധികാരിയെ് കസ്റ്റഡിയിലെടുത്തത്.

തർക്കത്തെ തുടർന്ന് ഡിസിപി ആകാശ് മഘാരിയയാണ് പിന്നീട് സുവേന്ദു അധികാരിക്ക് പൊലീസ് വാഹനത്തിൽ അകമ്പടി പോയത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നതാണ് തന്റെ സംസ്‌കാരമെന്നും അധികാരി പിന്നീട് പറഞ്ഞു.

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെ തുടര്‍ന്ന് സുവേന്ദു അധികാരി, ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.


പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. പ്ര​ക്ഷോ​ഭ​ക​ർ പോ​ലീ​സ് ജീ​പ്പി​ന് തീ​യി​ട്ടു. നൂ​റു​ക​ണ​ക്കി​ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. 

പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് പിന്നീട് സുവേന്ദു അധികാരി ആരോപിച്ചു. ജനപിന്തുണയില്ലാത്തതിനാൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് ശ്രമം. ബിജെപി അധികാരത്തിലെത്തിയാൽ ഇപ്പോൾ ചെയ്യുന്നതിനെല്ലാം ബിജെപി കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.