ക്യാ​ൻ​സ​ർ ബാ​ധി​ത​ന് ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രേ ഇഡി; ഒരു ലക്ഷം പി​ഴ ചു​മ​ത്തി സു​പ്രീം​ കോ​ട​തി

google news
hammer
 

ഡല്‍ഹി: ക്യാ​ൻ​സ​ർ ബാ​ധി​തനായ വ്യക്തിക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്‌ സുപ്രിംകോടതിയുടെ രൂക്ഷവിമർശം. ഹരജി ഫയൽ ചെയ്‌ത ഇഡി ഉദ്യോഗസ്ഥന്‌ കോടതി ഒരു ലക്ഷം പിഴ ചുമത്തി.

അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് ക്യാ​ൻ​സ​ർ ബാ​ധി​ത​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​യാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജാ​മ്യ​ത്തി​ൽ ഇ​നി കോ​ട​തി ഇ​ട​പെ​ടേ​ണ്ടതി​ല്ലെ​ന്നും ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ ഷാ, ​എം.​എം സു​ന്ദ​രേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സു​പ്രീം​ കോ​ട​തി ബെ​ഞ്ച് ഇ​ഡി​യു​ടെ ഹ​ർ​ജി ത​ള്ളി​യ​ത്.

ജാ​മ്യ​ത്തി​നെ​തി​രേ ഹ​ർ​ജി​യു​മാ​യി എ​ത്തി​യ ഇ​ഡി​യെ സു​പ്രീം​ കോ​ട​തി ക​ണ​ക്കി​ന് വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യ​വും ഹ​ർ​ജി​ക്കാ​യി ന​ൽ​കി​യ ക​ട​ലാ​സ് പോ​ലും പാ​ഴാ​ക്കി​യെ​ന്നാ​യി​രു​ന്നു സു​പ്രീം​ കോ​ട​തി​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ. അ​തി​നാ​ൽ ഹ​ർ​ജി ന​ൽ​കി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു ല​ക്ഷം രൂ​പ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പി​ഴ തു​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ പി​ഴ തു​ക സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി​യി​ൽ അ​ട​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ 50,000 രൂ​പ ഡ​ൽ​ഹി നാ​ഷ​ണ​ൽ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്കും 50,000 രൂ​പ സു​പ്രീം​കോ​ട​തി​യി​ലെ മീ​ഡി​യേ​ഷ​ൻ ആ​ന്‍റ് ക​ണ്‍​സീ​ലി​യേ​ഷ​ൻ പ്രൊ​ജ​ക്ട് ക​മ്മി​റ്റി​ക്കും ന​ൽ​കും.
 
അർബുദരോഗം കണക്കിലെടുത്ത് യുപി സ്വദേശി കമൽഅഹ്സന് അലഹബാദ് ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു. 2017ലാണ് ആക്സിസ് ബാങ്കിന്റെ പ്രയാഗ്രാജ് ശാഖയിലെ ഉദ്യോഗസ്ഥനായ അഹ്സനെതിരെ ഇ.ഡി കേസെടുത്തത്. 2013ൽ സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റികളുടെ അക്കൗണ്ടുകളിൽ നിന്ന് 22 കോടി രൂപ ബന്ധുക്കളുടെ അക്കൗണ്ടുകൾ വഴി തട്ടിയെടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.

2020 ഡിസംബറിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് കഴിഞ്ഞ നവംബറിൽ അലഹബാദ് ഹൈക്കോടതി അർബുദം, പ്രമേഹം, ഫിസ്റ്റുല തുടങ്ങിയ അഹ്സന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയുമായിരുന്നു.

Tags