ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

ddd
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദിഗ്ലിപൂരിനടുത്ത്, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച രാത്രി 11.04നാണ് ഭൂചലനം ഉണ്ടായത്.രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.