രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു; ഡിസംബറിൽ 8.3 ശതമായി ഉയർന്നു

India's Unemployment Rate For December Is 8.3%
 

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമായി ഉയർന്നു. ഇത് 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നവംബറിൽ ഇത് 8 ശതമാനമായിരുന്നു. 

ഡിസംബറിൽ നാഗരിക മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണമേഖലയിൽ 7.55 ശതമാനവുമാണ്. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും, 7.44 ശതമാനവുമായിരുന്നു.

അതേസമയം, തൊഴിലില്ലായ്മ നിരക്കിലെ ഈ വര്‍ധനവ് കരുതുന്നത്ര മോശമല്ലെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കാരണം, തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 12 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിത്.

ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും മഹേഷ് വ്യാസ് പറഞ്ഞു.