ബിബിസി ഡോക്യുമെന്ററി പ്രദർശനം: വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജെഎന്‍യു

JNU Snaps Electricity-Internet To Stop Screening Of BBC Documentary On PM
 

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന "ഇ​ന്ത്യ: ദ ​മോ​ദി ക്വ​സ്റ്റ്യ​ൻ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ഡ​ൽ​ഹി ജ​വ​ർ​ഹ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ക്യാ​ന്പ​സി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. തുടര്‍ന്ന് പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈലിലും ആക്കി.
 
രാ​ത്രി ഒ​മ്പ​തി​ന് ക്യാ​മ്പ​സി​ലെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നാ​ണ് കോ​ള​ജ് യൂ​ണി​യ​ൻ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് മു​ന്പാ​യി അ​ധി​കൃ​ത​ർ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. 

വൈ​ദ്യു​തി ല​ഭ്യ​മാ​കാ​തി​രു​ന്ന​തോ​ടെ ജ​ന​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു. പ്ര​ദ​ർ​ശ​നം ത​ട​സ​പ്പെ​ടി​ല്ലെ​ന്നും എ​ന്ത് സം​ഭ​വി​ച്ചാ​ലും ഡോ​ക്യു​മെ​ന്‍റ​റി ക്യാ​മ്പ​സി​ൽ കാ​ണി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി നേ​താ​വ് ഐ​ഷി ഘോ​ഷ് അ​റി​യി​ച്ചു.
 
പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സർവകലാശാലയിലേക്ക് ആളുകളെ കയറ്റിവിടുന്നത്. എന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് മൊബൈൽ ഫോണുകളിൽ ഡോക്യുമെന്ററി കണ്ടു.

നേരത്തേ, ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നതിന് സർവകലാശാലയുടെ അനുമതി ലഭിച്ചിരുന്നില്ല. പ്രദർശനം നടത്തിയാൽ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

"2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എന്‍.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും"- എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.