ക​ഞ്ചാ​വ് വി​ല്പ​ന: മം​ഗ​ളൂ​രു​വി​ല്‍ ഡോ​ക്‌​ട​ര്‍​മാ​രും വി​ദ്യാ​ര്‍​ഥി​നി​ക​ളു​മു​ള്‍​പ്പെ​ടെ 13 പേ​ര്‍ പി​ടി​യി​ല്‍

Medical officer, surgeon among 10 arrested on charge of cannabis consumption and peddling
 

മം​ഗ​ളൂ​രു: ഫ്‌​ളാ​റ്റി​ല്‍ ക​ഞ്ചാ​വ് ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത ഡോ​ക്‌​ട​ര്‍​മാ​രും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മു​ള്‍​പ്പെ​ടെ 13 പേ​രെ മം​ഗ​ളൂ​രു ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ലെ ബ​ണ്ട്‌​സ് ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്തെ ഫ്‌​ളാ​റ്റി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.


ഡോ.​സ​മീ​ര്‍ (32), ഡോ.​മ​ണി​മാ​ര​ന്‍ മു​ത്തു (28), മെ​ഡി​ക്ക​ല്‍-​ഡെ​ന്‍റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ നാ​ദി​യ (24), വ​ര്‍​ഷി​ണി (26), റി​യ ഛദ്ദ (26), ​ബാ​നു ദാ​ഹി​യ (27), ക്ഷി​തി​ജ് ഗു​പ്ത (26), ഇ​റ ബാ​സി​ന്‍ (23), മു​ഹ​മ്മ​ദ് റൗ​ഫ് (23) എ​ന്നി​വ​രാ​ണ് ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള എം​ഡി പാ​ത്തോ​ള​ജി വി​ദ്യാ​ര്‍​ഥി ഹ​ര്‍​ഷ കു​മാ​ര്‍ (28), ഫാം ​ഡി വി​ദ്യാ​ര്‍​ഥി അ​ഡോ​ണ്‍ ദേ​വ് (24), ന​ഗ​ര​ത്തി​ല്‍ പ​ഴ​ക്ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് അ​ഫ്‌​റാ​ര്‍ (23) എ​ന്നി​വ​ര്‍ പി​ന്നീ​ട് അ​റ​സ്റ്റി​ലാ​യി.

ര​ണ്ടു കി​ലോ ക​ഞ്ചാ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 7000 രൂ​പ​യും ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം നാ​ട്ടു​കാ​ര്‍​ക്കും ഇ​വി​ടെ​നി​ന്ന് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു.

മം​ഗ​ളൂ​രു​വി​ല്‍ ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യും ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നു​മാ​യ നീ​ല്‍ കി​ഷോ​രി​ലാ​ല്‍ രാം​ജി ഷാ (38)​യെ ഞാ​യ​റാ​ഴ്ച ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ്‌​ളാ​റ്റി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.  പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.