മെറ്റയുടെ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ചു

Meta Facebook India Head Ajit Mohan Resigns
 

ന്യൂ​ഡ​ല്‍​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യു​ടെ ഇ​ന്ത്യ മേ​ധാ​വി അ​ജി​ത് മോ​ഹ​ന്‍ രാ​ജി​വ​ച്ചു. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി രാജിവെച്ചുവെന്നാണ് മെറ്റ അറിയിച്ചത്. മറ്റൊരു സാമൂഹിക മാധ്യമസ്ഥാപനമായ സ്‌നാപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അജിതിന്റെ രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


2019 ജ​നു​വ​രി​യി​ലാ​ണ് അ​ജി​ത് മോ​ഹ​ൻ ഫേ​സ്ബു​ക്ക് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മെ​റ്റ​യ്ക്ക് മു​ൻ​പ് സ്റ്റാ​ർ ഇ​ന്ത്യ​യു​ടെ വീ​ഡി​യോ സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ ഹോ​ട്ട്‌​സ്റ്റാ​റി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി മോ​ഹ​ൻ നാ​ല് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അജിത്തിന്റെ കാലത്താണ് മെറ്റയുടെ സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 കോടി പിന്നിട്ടത്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ ബി​സി​ന​സു​ക​ള്‍​ക്കും പ​ങ്കാ​ളി​ക​ള്‍​ക്കും സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ മെ​റ്റ​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വ​ള​ര്‍​ത്തു​ന്ന​തി​ലും അ​ജി​ത് പ്ര​ധാ​ന​പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​റ്റ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ള മാ​ന്‍​ഡ​ല്‍​സ​ന്‍ പ​റ​ഞ്ഞു.
 
മെറ്റയുടെ പാര്‍ട്ണര്‍ഷിപ്പ് വിഭാഗം തലവനും ഡയറക്ടറുമായ മനീഷ് ചോപ്ര ഇടക്കാല മാനേജിങ് ഡയറക്ടറാവും.