ഭാരത് ജോ‍ഡോ യാത്രയുടെ സംഘടനാ ചുമതല ; കെ സി വേണു​ഗോപാലിനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി

soniya gandhi
 ഭാരത് ജോ‍ഡോ യാത്രയുടെ  സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി . ഇതേ തുടർന്ന്  കെ സി വേണു​ഗോപാൽ രാവിലെ ദില്ലിക്ക് പോയി. രാഹുൽ ​ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും. 

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ച‍ർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയ​ഗാന്ധിയുടെ നീക്കം . രാഹുൽ ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്.ശശി തരൂരും അശോക് ​ഗെലോട്ടും മത്സര രം​ഗത്തുണ്ടാകുമെന്ന് ഉറപ്പായി . 

ജി 23 നേതാക്കളുടെ ഭാ​ഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാ​ഗമായി ശശി തരൂർ ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺ​ഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് .