പൊലീസ് വാന്‍ കത്തിച്ചു; ബക്‌സറില്‍ കര്‍ഷക പ്രതിഷേധം സംഘര്‍ഷത്തിലേക്ക്

bihar
 

ന്യൂ ഡല്‍ഹി: ബിഹാറിലെ ബക്‌സറില്‍ കര്‍ഷക പ്രതിഷേധം സംഘര്‍ഷത്തിലേക്ക്. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍ കത്തിക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ചൗസ പവര്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ വില ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. അതേസമയം, കഴിഞ്ഞ ദിവസം വീടുകളില്‍ കയറി കര്‍ഷകരെ പോലീസ് ആക്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.