രാ​ഷ്‌ട്ര​പ​തി​ തെരഞ്ഞെടുപ്പ് ഇന്ന്

ff
 രാ​ഷ്‌ട്ര​പ​തി​ തെരഞ്ഞെടുപ്പ് ഇന്ന്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ദ്രൗ​പ​ദി മു​ർ​മു​വും സം​യു​ക്ത പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യി യ​ശ്വ​ന്ത് സി​ൻ​ഹ​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ലെ ഒ​ന്നാം നി​ല​യി​ലു​ള്ള 63-ാം ന​ന്പ​ർ മു​റി​യി​ൽ രാ​വി​ലെ പ​ത്തിന് ആ​രം​ഭി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ എം​എ​ൽ​എ​മാ​രും സം​സ്ഥാ​ന നി​യ​മ​സ​ഭാ മ​ന്ദി​ര​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കും.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലെ​യും സം​സ്ഥാ​ന, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ല​ക്ട​റ​ൽ കോ​ള​ജി​ൽ 4,896 അം​ഗ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ ലോ​ക്സ​ഭ​യി​ൽ നി​ന്നു​ള്ള 543 എം​പി​മാ​ർ​ക്കും 233 രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്കും പു​റ​മേ സം​സ്ഥാ​ന, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ 4,120 എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ജ​മ്മു കാ​ഷ്മീ​രി​നെ കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തി​ന്‍റെ വോ​ട്ടി​ന്‍റെ മൂ​ല്യം ഇ​ത്ത​വ​ണ 708ൽ ​നി​ന്ന് 700 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.