സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് പഞ്ചാബിലും; നിയമസഭ പ്രത്യേക സമ്മേളനം റദ്ദാക്കി

Punjab Governor cancels Assembly session called by AAP govt
 

ന്യൂഡല്‍ഹി: പഞ്ചാബിലും സർക്കാരും ഗവർണറും തമ്മില്‍ പോര്. വിശ്വാസ വോട്ടെടുപ്പിനായി നാളെ വിളിച്ച് ചേര്‍ത്ത നിയമസഭ പ്രത്യേക സമ്മേളനം ഗവർണർ ബൻവാരിലാല്‍ പുരോഹിത് റദാക്കി. 

വിശ്വാസ പ്രമേയത്തിനായി വേണ്ടി മാത്രം നിയമസഭ സമ്മേളനം വിളക്കാന്‍ ചട്ടമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗവർണർ വ്യക്തമാക്കി.  ഗവര്‍ണര്‍ക്കെതിരെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ജനാധിപത്യം അവസാനിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ആരോപിച്ചു.

അതേസമയം, ഗവർണറുടെ നടപടിയെ പഞ്ചാബ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.