ശ്രീകൃഷ്ണ ജന്മഭൂമി-ഈദ്ഗാഹ് മസ്ജിദ് തർക്കം; സർവേ നടത്താൻ ഉത്തരവ് ​​​​​​​

google news
eedh gah
 

ശ്രീകൃഷ്ണ ജന്മഭൂമി-ഈദ്ഗാഹ് മസ്ജിദ് തർക്ക പ്രദേശത്ത് വീഡിയോഗ്രാഫിക് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ  അനുമതി. നാല് മാസത്തിനകം വീഡിയോഗ്രഫിക്ക് നടത്തി സർവേ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം. ജസ്റ്റിസ് പിയൂഷ് അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് സ്ഥലത്തിന്റെ വീഡിയോഗ്രാഫിക് സർവേ നടത്താൻ ഉത്തരവിട്ടത്.

റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയാണ് ഹർജി. ഇത് ശ്രീകൃഷ്ണന്റേതാണെന്നാണ് ഹർജിക്കാർ അവകാശപ്പെടുന്നത്.ഷാഹി ഇദ്ഗാഹ് മസ്ജിദ് നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തേടി ശ്രീകൃഷ്ണ ഭൂമി ട്രസ്റ്റും മറ്റ് സ്വകാര്യ കക്ഷികളും എത്തിയതോടെയാണ് വിവാദത്തിന് തുടക്കമിടുന്നത്. 

Tags