ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

gr
 

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ് ചുമത്തിയ കേസിലെ ജാമ്യാപേക്ഷ ലഖ്നോ ജില്ല കോടതി ഇന്ന് പരിഗണിക്കും. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ കാപ്പന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല.

ഇ.ഡി കേസ് കഴിഞ്ഞ 19ന് കോ​ട​തി പ​രി​ഗ​ണി​​ച്ച​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​ഡീ​ഷ​ന​ൽ​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ രാ​ജു എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ ഇ.​ഡി മ​റു​പ​ടി ന​ൽ​കുകയായിരുന്നു. ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കേ​സ്​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ​സി​ദ്ദീ​ഖി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ കോ​ട​തി വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് കേസ്​ മാ​റ്റു​ക​യാ​യി​രു​ന്നു.