ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ അഞ്ചാമത്തെ സര്‍വീസ്, ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്‍വീസ്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് നടക്കുക.
അത്യാധുനിക സൗകര്യങ്ങളും അതിവേഗവുമുള്ള വന്ദേഭാരത് യാത്രയിലൂടെ, ചെന്നൈ – മൈസൂര്‍ യാത്രയ്ക്ക് ഒരു മണിക്കൂറില്‍ അധികം ലാഭിക്കാന്‍ സാധിയ്ക്കും. രാവിലെ 5. 50ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് 10.25ന് ബെംഗളുരുവിലും 12.20 ന് മൈസൂരുവിലും എത്തി ചേരും. തിരികെ ഉച്ചയ്ക്ക് 1.05 ന് പുറപ്പെട്ട് 2.50 ന് ബെംഗളുരുവിലും 7.30 ന് ചെന്നൈയിലും എത്തി ചേരും.
കെംപഗൗഡ വിമാനതാവളത്തിലെ രണ്ടാമത്തെ ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ ടെര്‍മിനല്‍ വന്നതോടെ, യാത്രക്കാരുടെ എണ്ണം അഞ്ചു മുതല്‍ ആറു കോടി വരെയായി ഉയരും.ബംഗളൂരു നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്ന നഡപ്രഭു കെംപഗൗഡയുടെ വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
Comments