ഗു​ജ​റാ​ത്തി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം: മ​ര​ണം 132 ആ​യി ​​​​​​​

vv
 ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ൽ തൂ​ക്കു​പാ​ലം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 132 ആ​യി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. ത​ല​സ്ഥാ​ന​മാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ മോ​ർ​ബി​യി​ൽ മ​ച്ചു ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് ത​ക​ർ​ന്ന​ത്.‌

ന​ദി​യു​ടെ പ​കു​തി​ഭാ​ഗ​ത്തു​വ​ച്ച് ര​ണ്ടാ​യി മു​റി​ഞ്ഞ പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ആ​ളു​ക​ൾ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നാ​ൽ​പ്പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഒ​രു നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം ഗു​ജ​റാ​ത്ത് പു​തു​വ​ത്സ​ര​ദി​ന​മാ​യി​രു​ന്ന ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു തു​റ​ന്നു​ന​ൽ​കി​യ​ത്. ആ​റു​മാ​സം സ​മ​യ​മെ​ടു​ത്ത് ഒ​രു സ്വ​കാ​ര്യ​ക​ന്പ​നി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.