'വേണം ബി.ജെ.പി മുക്ത ഭാരതം': മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി നി​തീ​ഷും കെ​സി​ആ​റും

google news
https://english.jagran.com/india/telangana-cm-chandrashekhar-rao-shares-stage-with-nitish-kumar-in-bihar-calls-for-bjpmukt-bharat-10048524
 

പാ​റ്റ്ന: ബി​ജെ​പി മു​ക്ത ഭാ​ര​ത​മെ​ന്ന മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​മാ​രാ​യ നി​തീ​ഷ് കു​മാ​റും കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വും. പാ​റ്റ്ന​യി​ലെ​ത്തി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ച തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ​സി​ആ​ർ രാ​ജ്യ​ത്തി​ന് ഇ​ന്ന് ആ​വ​ശ്യം ബി​ജെ​പി മു​ക്ത ഭാ​ര​ത​മാ​ണെ​ന്ന് പ​റ​ഞ്ഞു.


എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപി മുക്ത ഭാരത് എന്ന മുദ്രാവാക്യം ഉയർത്തണമെന്ന് കെ.സി.ആര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് മൂന്നാം മുന്നണി? തങ്ങൾ പ്രധാന മുന്നണിയിൽ പ്രവർത്തിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. 

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യം ഉ​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​ണ് കെ​സി​ആ​ർ പാ​റ്റ്ന​യി​ലെ​ത്തി​യ​ത്. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വു​മാ​യും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ കെ​സി​ആ​റി​ന്‍റെ നീ​ക്കം പ്ര​തി​പ​ക്ഷ പാ​ള​യ​ത്തി​ൽ ആ​വേ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് നി​തീ​ഷ് കു​മാ​റെ​ന്ന് കെ​സി​ആ​ർ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​യ​വും നേ​താ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന് രാ​വി​ലെ പാ​റ്റ്ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ദി പ​ങ്കി​ട്ട ഇ​രു നേ​താ​ക്ക​ളും ബി​ജെ​പി​ക്കെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു.
 
നേരത്തെ നിതീഷ് കുമാറിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോദി നിതീഷ് കുമാറിന്‍റെയും കെ.സി.ആറിന്‍റെയും കൂടിക്കാഴ്ചയെ രണ്ട് ദിവാസ്വപ്നക്കാരുടെ കൂടിക്കാഴ്ചയെന്ന് പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ഏറ്റവും പുതിയ കോമഡി ഷോയാണ് ഈ ഐക്യമെന്നും അദ്ദേഹം പരിഹസിച്ചു.

Tags