വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം: ശ​ങ്ക​ർ മി​ശ്ര​യെ പു​റ​ത്താ​ക്കി വെ​ൽ​സ് ഫാ​ർ​ഗോ

Wells Fargo fires Shankar Mishra after urinating on passenger
 

മും​ബൈ: എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യ്ക്ക് മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ച ശ​ങ്ക​ർ മി​ശ്ര​യെ പു​റ​ത്താ​ക്കി വെ​ൽ​സ് ഫാ​ർ​ഗോ. ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ശ​ങ്ക​ർ മി​ശ്ര. ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി വെ​ൽ‌​സ് ഫാ​ർ​ഗോ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വെ​ൽ​സ് ഫാ​ർ​ഗോ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ മി​ശ്ര​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ‌ ത​ങ്ങ​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തെ വെ​ൽ​സ് ഫാ​ർ​ഗോ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്നു. പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​മാ​ണ് വെ​ൽ​സ് ഫാ​ർ​ഗോ.

 
കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

സംഭവത്തിൽ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എയ്ക്ക് നൽകി. ഡിസംബർ ആറിലെ പാരിസ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു.