ഹാപൂർ: ഗര്‍ഭിണിയായ 23 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ആണ് സംഭവം. നവാദ ഖുർദ് ഗ്രാമത്തിലാണ് സംഭവം. അവിവാഹിതയായ യുവതി അതേ ഗ്രാമത്തിലെ യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു.ഇതറിഞ്ഞ വീട്ടുകാർ രോഷാകുലരായി.
വ്യാഴാഴ്ച യുവതിയുടെ സഹോദരനും ചേർന്ന് അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം