നായയെ പേടിച്ച് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയിയുടെ കാലുകൾ ഒടിഞ്ഞു

google news
delivery boy

ഹൈദരാബാദ്: നായ കടിക്കുമെന്ന് ഭയന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയി ഗുരുതരാവസ്ഥയിൽ. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാർട്ട്മെന്റിലാണ് സംഭവം. ഓൺലൈൻ ഡെലിവറി എകസിക്യൂട്ടീവ് ആയ 30 കാരൻ ഇല്യാസ് ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.

വീട്ടിലേക്കെത്തിയ യുവാവിനു നേരെ വളർത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇരുകാലുകളുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍, സമാന രീതിയിലുള്ള നായയുടെ ആക്രണത്തില്‍ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാള്‍ ഫ്ലാറ്റില്‍നിന്ന് വീണുമരിച്ചിരുന്നു. ഈ കേസില്‍ ഇയാളുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പോലും കിട്ടിയില്ലെന്നാണ് വിവരം.

Tags