ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി സ്വീകരിച്ചു. ജി 20 ഉച്ചകോടിയോടെ ആരംഭിച്ച മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് സൗദി കിരീടാവകാശി ഇന്ത്യയിൽ എത്തിയത്.
ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്ന് മോദി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാമ്പത്തികം, പ്രതിരോധം, സാംസ്കാരിക സഹകരണവും ചർച്ചയായതായാണ് വിവരം. ഇരുവരുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ (എസ്.പി.സി) പ്രഥമ യോഗം ചേരും. 2019ൽ മോദിയുടെ റിയാദ് സന്ദർശനത്തിനിടെയാണ് എസ്.പി.സി രൂപവത്കരിച്ചത്.
also read.. തുര്‍ക്കിയിലെ ഗുഹയില്‍ കുടുങ്ങിയ ഗവേഷകനെ പുറത്തെത്തിച്ചു
നേരത്തെ, രാഷ്ട്രപതി ഭവനിലെത്തിയ സൗദി കിരീടാവകാശിക്ക് ആചാരപരമായ വരവേൽപ് നൽകിയിരുന്നു. രാഷ്ട്രപതി ദൗപതി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്. വിജയകരമായി ജി20 അധ്യക്ഷ പദവി വഹിച്ചതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചു. പ്രതിരോധ, സുരക്ഷ മേഖലകളിൽ പരസ്പര താൽപര്യവും സഹകരണവുമുള്ള നിരവധി മേഖലകൾ ഇരുരാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം