ഗു​ജ​റാ​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു; ഒഴിവായത് വന്‍ ദുരന്തം

google news
sd
 

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ബോ​ട്ടാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ച് മൂ​ന്നു​കോ​ച്ചു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഡീ​സ​ൽ-​ഇ​ല​ക്‌​ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് (ഡി​ഇ​എം​യു) ട്രെ​യി​നി​നാ​ണ് തീ​പി​ടി​ച്ച​ത്.


വൈകീട്ട് അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടയിരുന്ന ട്രെയിനാണ് തീപിടിത്തത്തില്‍ നശിച്ചത്. റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രെയിന്‍. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 
സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ ഭാ​വ്‌​ന​ഗ​ർ ഡി​വി​ഷ​നി​ലെ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​ർ മ​ഷൂ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

 

Tags