സർവെ പൂർത്തിയാക്കി ഒക്ടോബർ ആറിനുള്ളില്‍ ആർക്കിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യ(എഎസ്ഐ) റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സെപ്റ്റംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വാരണാസി കോടതി എഎസ്ഐയോട് മുൻപ് നിർദേശിച്ചിരുന്നത്
ഓഗസ്റ്റ് മാസമാദ്യമാണ് അലഹബാദ് കോടതി സര്‍വെ നടത്താൻ എഎസ്‌ഐയ്ക്ക് അനുമതി നല്‍കിയത്. ഉത്തരവിനെത്തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ‘വുസുഖാന’ ഒഴികെയുള്ള പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വെ ഓഗസ്റ്റ് 4 ന് ആരംഭിക്കുകയായിരുന്നു.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് സമുച്ചയത്തിന്റെ എഎസ്ഐ സര്‍വെയെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിനെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തെങ്കിലും എഎസ്ഐയുടെ ശാസ്ത്രീയ സര്‍വെ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ തിരയുന്ന ഭീകരനെ അജ്ഞാതർ വേദി വെച്ച് കൊന്നു
മസ്ജിദ് സമുച്ചയത്തിന്റെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സർവെയാണ് നടക്കുന്നത്. ലൈൻ ഡ്രോയിങ്ങുകൾ, ഡോക്യുമെന്റേഷൻ, ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഇമേജിങ്, കുറിപ്പ് തയ്യാറാക്കൽ എന്നിവയ്ക്കൊപ്പം ഫോട്ടോഗ്രഫി, വീഡിയോഗ്രഫി കൂടി ഉൾപ്പെടുന്നതാണ് എഎസ്‌ഐ സർവേ. സമുച്ചയത്തിന്റെ മുഴുവൻ ഭാഗവും പരിശോധിച്ച ശേഷം പുരാവസ്തുക്കളുടെ ഉൾപ്പെടെ ഫോട്ടോ എടുത്തുവയ്ക്കും. എവിടെയാണ് ഇവ കണ്ടത് എന്നതിനെക്കുറിച്ച് തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിക്കാനാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം