എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

എബിവിപി ദേശീയ സെക്രട്ടറി നദിയിൽ മുങ്ങിമരിച്ചു

മുംബൈ : എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ പോയതായിരുന്നുവെന്നും പിന്നീട് അദ്ദേഹം ചുഴിയില്‍പ്പെട്ടതായും എബിവിപി നേതാക്കള്‍ അറിയിച്ചു.

അദ്ധേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ അകപ്പെട്ട് കാണാതാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഒവ്ഹലിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് വർഷം മുൻപാണ് ഒവ്ഹൽ എബിവിപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.