തീര്‍ത്ഥാടന യാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

google news
kollam died

ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തീര്‍ഥാടനയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. എല്ലാ വര്‍ഷവും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനിടെ ആണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകള്‍ വീഴുകയായിരുന്നു.

വനപട്‌ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപര്‍തി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട അഞ്ച് വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

Tags