ബെംഗളൂരു : വ്യോമസേനയുടെ കിരൺ പരിശീലന വിമാനം ചാമരാജ്നഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തകർന്നു വീണു. പാരഷൂട്ടിൽ രക്ഷപ്പെട്ട രണ്ടു പൈലറ്റുമാർക്ക് സാരമായി പരുക്കേറ്റു. ഇവരെ ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടത്തിൽപെട്ടത്. ഭോഗപുരയിലെ ആൾത്താമസമില്ലാത്ത സ്ഥലത്ത് വലിയ ശബ്ദത്തോടെ നിലം പൊത്തിയ വിമാനം കത്തുകയായിരുന്നു.
Read more : ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു
പൈലറ്റ് തേജ്പാലിന് നട്ടെല്ലിനും മറ്റൊരു പൈലറ്റ് ഭൂമികയ്ക്ക് മുഖത്തുമാണ് പരുക്ക്. പൈലറ്റുമാർക്ക് പ്രഥമശുശ്രൂഷ നൽകിയ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മേയ് 30ന് ബെളഗാവിയിൽ റെഡ് ബേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഇടിച്ചിറക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam