ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

google news
Air India

 ന്യൂഡല്‍ഹി: ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്.

യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്‌നി വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി. എന്നാല്‍ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു.

എയര്‍ഇന്ത്യയുടെ ബി787-800 വിമാനമാണ് ആടിയുലഞ്ഞത്. വിമാനത്തില്‍ വച്ച് തന്നെ ക്യാബിന്‍ ക്രൂ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. ഏഴുപേര്‍ക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വിശദീകരണം.
 

Tags