ട്വിറ്ററില്‍ നിന്ന് പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ നീക്കം ചെയ്ത് അജിത് പവാര്‍

google news
ajith pawar

ന്യൂ ഡല്‍ഹി: ട്വിറ്ററില്‍ നിന്ന് പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ നീക്കം ചെയ്ത് അജിത്ത് പവാര്‍. വിമത നീക്കം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍സിപി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രം അജിത് പവാര്‍ നീക്കം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുകയാണ്. ചില എന്‍സിപി നേതാക്കളുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം 15 ദിവസത്തിനിടെ രണ്ട് വലിയ രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് മുതിര്‍ന്ന നേതാവായ സുപ്രിയ സുലേയുടെ പ്രസ്താവന. ഒന്ന് ദില്ലിയിലും ഒന്ന് മഹാരാഷ്ട്രയിലും ആയിരിക്കുമെന്നും സുലേ പറഞ്ഞു. 


 

Tags