വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്; കോച്ചിന്റെ ഗ്‌ളാസുകള്‍ തകര്‍ന്നു

google news
vandhe bharath

അമരാവതി: വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവച്ചാണ് ആക്രമണം നടന്നത്. കല്ലേറില്‍ ട്രെയിനിന്റെ സി 8 കോച്ചിന്റെ ഗ്‌ളാസുകള്‍ തകര്‍ന്നു.

ഇതേ തുടര്‍ന്ന് രാവിലെ 5.45ന് വിശാഖപട്ടണത്തുനിന്ന് തിരിക്കേണ്ട ട്രെയിന്‍ 9.45നാണ് യാത്ര തുടങ്ങിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.  സംഭവം നടന്ന സ്ഥലത്തെ സിസിടിവികള്‍ പരിശോധിക്കുകയാണെന്നും അക്രമികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ വന്ദേ ഭാരത് ട്രെയിനിനുനേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്.


 

Tags