ന്യൂ ഡല്‍ഹി: രാജ്യ തലസ്ഥാനത്തും പരിസര മേഖലയിലും നവംബര്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ നവംബര്‍ 30 പടക്കം വില്പനയും ഉപയോഗവും പൂര്‍ണമായി നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് – ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വായു മലിനീകരണ തോത് കൃത്യമായി തിട്ടപ്പെടുത്തുന്നതിനു വിധേയമായി രാജ്യത്തെ എല്ലാ നഗര – പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
Also read:ദീപാവലി; പടക്കങ്ങള്‍ നിരോധിച്ച് ഒഡിഷ സര്‍ക്കാര്‍
ദീപാവലി, ചാത്ത്, ക്രിസ്തുമസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ശുദ്ധവായു തോത് സാധാരണ നിലയിലെങ്കില്‍ മാത്രമെ മറ്റു നഗര-പട്ടണങ്ങളില്‍ പടക്കം പൊട്ടിക്കാനുള്ള അനുമതിയുള്ളുവെന്നും ഉത്തരവ് വിശദീകരിക്കുന്നുണ്ട്. പടക്കം പൊട്ടിക്കുന്നതിന് പ്രത്യേക സമയവും നിശ്ചയിക്കണം. വായു – ശബ്ദ മലിനീകരണ നിയന്ത്രണത്തെ മുന്‍നിറുത്തി പടക്കം വില്പപനയും ഉപയോഗവും സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവ് പറയുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായു മലിനീകരണ നിയന്ത്രണ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ – കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.