പിഎസ് സി ചോദ്യപേപ്പർ ചോർച്ച; ചോദ്യം ചെയ്ത ബിജെപി എംപി പോലീസ് കസ്റ്റഡിയിൽ

google news
ttgtg
 

കരിംന​ഗർ:  പ്രധാന മന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നേ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സജ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസ് രം​ഗത്ത്.

ബന്ദി അനുകൂലികളും പാർട്ടി പ്രവർത്തകരും പോലീസിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. നൽ​ഗണ്ട ജില്ലയിലെ ബൊമ്മല രാമറാം പോലീസ് സ്റ്റേഷനിലേക്കാണ് ബന്ദിയെ കൊണ്ടുപോയത്.

സംസ്ഥാന അധ്യക്ഷനായ ബന്ദിയെ അന്യായമായാണ് പോലീസ് കൊണ്ടുപോയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഡി വ്യക്തമാക്കി. 
പാർലമെന്റ് അം​ഗത്തിനെതിരെ നട്ടപ്പാതിരക്ക് ഇത്തരമൊരു നടപടിയുടെ ആവശ്യം എന്താണെന്നും പ്രേമേന്ദർ ചോദിച്ചു.

Tags