രാമനവമിക്കിടയിലെ സംഘര്‍ഷം: 'ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദുക്കൾ ഉറപ്പാക്കണം'; സമാധാനത്തിനായി അഭ്യർഥിച്ച് മമത

google news
mamata
 

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്ന് മമത ആവശ്യപ്പെട്ടു. സമാധാനം പുലർത്താനും അവർ ആഹ്വാനം ചെയ്തു. ഈസ്റ്റ് മെദ്‌നിപൂരിലെ കെജൂരിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മമത. 

രാമനവമി കഴിഞ്ഞ് ദിവസങ്ങളായിട്ടും ഘോഷയാത്രകള്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു. അക്രമം പ്രോത്സാഹിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ബോധപൂര്‍വമായി ശ്രമം നടക്കുന്നു. പോലീസില്‍ നിന്നും അനുമതിയില്ലാതെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് റാലികള്‍ നടത്താന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

''സംഘര്‍ഷം സൃഷ്ടിക്കാനായി അവര്‍ മനഃപൂര്‍വം ന്യൂനപക്ഷ മേഖലകളില്‍ പ്രവേശിക്കുകയാണ്. ഏപ്രില്‍ ആറിന് ഹനുമാന്‍ ജയന്തി ദിനത്തില്‍ അവര്‍ വീണ്ടും അക്രമം നടത്താന്‍ പദ്ധതിയിടുന്നു'', പ്രത്യേകമായി പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ പരാമര്‍ശം. വിഷയവുമായി ബന്ധപ്പെട്ട് പോലീസിനോട് ജാഗ്രത പാലിക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

   
ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹിന്ദു സഹോദരങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ആരും ഇത്തരത്തിലുള്ള അക്രമവും കലാപവും ആഗ്രഹിക്കുന്നില്ല. ഏപ്രിൽ ആറിന്(ഹനുമാൻ ജയന്തി ദിനത്തിൽ) വീണ്ടും ആക്രമണം നടത്താനാണ് അവരുടെ പദ്ധതി. പൊലീസുകാരോടും ജില്ലാ മജിസ്‌ട്രേറ്റുമാരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിൽ മാത്രമല്ല, രാജ്യമെങ്ങും അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

Tags