മുംബൈ: മോദി വെറും നടനാണെന്നും വോട്ടിങ് യന്ത്രത്തിന്റെ സഹായമില്ലാതെ മോദിക്കു തിരഞ്ഞെടുപ്പു വിജയിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.
ഇലക്ടറൽ ബോണ്ട് മുംബൈയിലെ അധോലോകപ്പിരിവിന്റെ മറ്റൊരു മുഖമാണ്. എൻസിപിയെയും ശിവസേനയെയും പിളർത്തി അതിലെ ചില നേതാക്കൾ ബിജെപിക്കൊപ്പം പോയതു ഭയം മൂലമാണ്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് തന്റെ അമ്മയോടു കരഞ്ഞുപറഞ്ഞ ശേഷമാണു കോൺഗ്രസ് വിട്ടതെന്ന് അശോക് ചവാന്റെ പേരുപറയാതെ രാഹുൽ വ്യക്തമാക്കി. അറസ്റ്റ് ഭീഷണിയുണ്ടെന്നും ജയിലിൽ പോകാൻ ഇനി വയ്യെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ ആയിരക്കണക്കിനു പേരെയാണു ഭീഷണിയിലൂടെ അടർത്തിമാറ്റുന്നത്.
തൊഴിലില്ലായ്മ, അക്രമം, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളൊന്നും ജനങ്ങളുടെ മുന്നിലെത്തുന്നില്ല. ചർച്ച ചെയ്യപ്പെടുന്നില്ല. ഇൗ സാഹചര്യത്തിലാണു മാസങ്ങളോളം ജനങ്ങളോടു സംവദിച്ചു ജോഡോ ന്യായ് യാത്ര നടത്തിയതെന്നു രാഹുൽ പറഞ്ഞു. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ആഹ്വാനം ചെയ്താണ് രാഹുൽ ന്യായ് യാത്രയ്ക്കു സമാപനം കുറിച്ചത്.
മമത ബാനർജിയും സിപിഎം, സിപിഐ നേതാക്കളുമൊഴികെ ഇന്ത്യാസഖ്യത്തോടു ചേർന്നുനിൽക്കുന്ന പ്രധാന നേതാക്കളിൽ ഭൂരിഭാഗത്തെയും അണിനിരത്തിയായിരുന്നു ശക്തിപ്രകടനം. സഖ്യത്തിന്റെ ഭാഗമായ പാർട്ടികളുടെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും നേതാക്കളും വേദിയിൽ കൈകോർത്തു. ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കാനുള്ള വലിയ പോരാട്ടമാണ് ഇനിയങ്ങോട്ടെന്ന് ദാദർ ശിവാജി പാർക്കിൽ ജനസാഗരത്തെ സാക്ഷിനിർത്തി നേതാക്കൾ പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധിയും കെ.സി.വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിലുളള വിയോജിപ്പാണ് സിപിഎമ്മും സിപിഐയും റാലിയിൽ പങ്കെടുക്കാതിരുന്നതിന് ഒരു കാരണം. രാഹുൽ ഗാന്ധി സിറ്റിങ് എംപിയെന്ന നിലയിൽ വയനാട്ടിൽ മത്സരിക്കുന്നത് മനസ്സിലാക്കാമെങ്കിലും കെ.സി.വേണുഗോപാലിനെ ആലപ്പുഴയിൽ ഇറക്കിയിരിക്കുന്നത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇതു മുന്നണി മരാദ്യയല്ലെന്നും ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ |Pannyan Raveendran
- കർണാടകയിൽ കരാറുകാരനെ ആക്രമിച്ച കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ