
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. രാജു ത്സായെയാണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ ബര്‍ദ്ധമാനിലെ ശക്തിഗഡില്‍ വച്ചാണ് സംഭവം. രാജു ത്സായക്കുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം, രാമനവമി ആഘോഷത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിഹാറില്‍ 45 പേരും, ബംഗാളില്‍ 38 പേരും അറസ്റ്റിലായിട്ടുണ്ട്.