പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം

google news
amirtsar

അമൃത്സർ : പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്. 

തീവ്രവാദ ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവസമയത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികളുടെ മേല്‍ ചില്ലുകള്‍ തകര്‍ന്നുവീണ് പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.

ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അമൃത്‌സർ പൊലീസ് കമ്മിഷണർ ട്വീറ്റ് ചെയ്തു.

Tags