ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി

google news
COURT

മുംബൈ ∙ ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി. റെയ്ഡിനിടെ പിടികൂടി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ 34 വയസ്സുകാരിയെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ് കോടതിയുടെ നിർണായക നിരീക്ഷണം.

പൊതുസ്ഥലത്ത്, മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ചെയ്യുമ്പോൾ മാത്രമാണ് ലൈംഗിക തൊഴിൽ കുറ്റകൃത്യമാവുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക തൊഴിൽ ചെയ്തതിന് പിടിയിലായ തന്നെ ഒരു വർഷത്തേക്ക് അഗതി മന്ദിരത്തിലാക്കാനുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി.

Tags